
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അബുദാബിയില്നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷനില്‍ താരമായി കുഞ്ഞുവിമാനം. ദുബൈയില്‍ വരാനിരിക്കുന്ന എയര്‍ടാക്സി ഇതായിരിക്കുമെന്ന് അഡിപെകില്‍ വിമാനം പ്രദര്‍ശനത്തിനൊരുക്കിയ അലി ആന്റ് സണ്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2026ല്‍ ദുബൈയില്‍ എയര്‍ടാക്സി ആരംഭിക്കുമെന്ന് ആര്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു. 45 മിനുട്ട് വേണ്ടിവരുന്ന റോഡ് യാത്രക്കുപകരം വെറും പത്തുമിനുട്ട് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ എയര്ടാക്സിയിലൂടെ സാധ്യമാകും. രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന വിമാനമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അബുദാബി അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷനില്‍ കൗതുകമുള്ള കാഴ്ചയായി സന്ദര്‍ശകരെല്ലാം ഈ കുഞ്ഞുവിമാനത്തോടൊപ്പം പടമെടുക്കാനും വീഡിയോ ചിത്രീകരിക്കാനുമുള്ള തിരക്കാണ്.