ഇന്തോ-അറബ് സാംസ്കാരിക പൈതൃകം പകര്‍ന്ന് ഐഐസി ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയം

മനാമ: ജി.സി.സി റെയില്‍വേ പദ്ധതിയുടെ പൊതു കരാറില്‍ ഒപ്പുവെച്ച് രാജ്യങ്ങള്‍. ബഹ്റൈനില്‍ നടന്ന ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ 30-ാമത് പൊതു യോഗത്തിലാണ് കരാറില്‍ ഒപ്പിട്ടത്. ചടങ്ങില്‍ ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ രാജകുമാരന് നേതൃത്വം വഹിച്ചു.
ആറ് ജി.സി.സി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ഏകദേശം 2,117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സംയോജിത റെയില്‍വേ ശൃംഖലയാണ് ജി.സി.സി റെയില്‍വേ. കുവൈത്തില്‍ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നിവയിലൂടെ കടന്നുപോയി ഒമാനില്‍ എത്തുന്ന രീതിയിലാണ് പാത. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രയും ചരക്കു നീക്കവും സുഗമമാക്കല്‍, വ്യാപാരം കാര്യക്ഷമമാക്കല്‍, ഗതാഗത-ഷിപ്പിംഗ് സമയവും ചെലവും കുറക്കല്‍, ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരല്‍ എന്നിവ പദ്ധതിവഴി ലക്ഷ്യമിടുന്നു. വ്യാപാരം, ഗതാഗതം, വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കല്‍, ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.