ഇത്തിഹാദ് റെയില് സ്റ്റേഷനില്നിന്ന് ദുബൈ മെട്രോയിലേക്ക് നേരിട്ട് നടപ്പാലം; നാളെ തുറക്കും

ദുബൈ: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളും ഭക്ഷണവിഭവങ്ങളും കലാപരിപാടികളും ഷോപ്പിങ്ങും ഒരിടത്ത് അനുഭവിക്കാവുന്ന ദുബൈ ഗ്ലോബല് വില്ലേജിന്റെ 31ാം സീസണിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച സീസണ് 2027 മെയ് വരെ നീളും. ‘എ മോര് വണ്ടര്ഫുള് വേള്ഡ്’ (A More Wonderful World) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്. വര്ണാഭമായി നിരവധി പരിപാടികളോടെയായിരുന്നു തുടക്കം. ഉദ്ഘാടന പരിപാടികള് കാണാനും ആസ്വാദിക്കാനുമായി ആയിരക്കണക്കിനാളുകള് നേരത്തെ തന്നെ ഗ്ലോബല് വില്ലേജിലെത്തിയിരുന്നു. വൈവിധ്യമാര്ന്ന സംഗീതത്തിന്റെ അകമ്പടിയോടെ വര്ണങ്ങള് വാരിവിതറിയുള്ള ഉദ്ഘാടന പരിപാടികള് ഏറെ ആകര്ഷകമായിരുന്നു. വര്ണാഭമായ ഉദ്ഘാടനച്ചടങ്ങിന് വിവിധ രാജ്യങ്ങളില് നിന്നുള്ള കലാകാരന്മാര് അണിനിരന്നു.
ഗ്ലോബല് വില്ലേജിന്റെ പ്രധാന കവാടമായ ഗേറ്റ് ഓഫ് ദ വേള്ഡില് വര്ണപ്പൊടികളുടെ വര്ഷവും സംഗീതപരിപാടികളും കോറസ് ഗാനാലാപനവും ഉള്പ്പെടെയുള്ള ആഘോഷങ്ങളോടെയാണ് പുതിയ സീസണിന് തുടക്കമായത്. വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങള് അവതരിപ്പിക്കുന്ന ‘പരേഡ് ഓഫ് ദ വേള്ഡ്’ ഉദ്ഘാടനദിനത്തിലെ പ്രധാന ആകര്ഷണമായി. 600 ഡ്രോണുകള് അണിനിരക്കുന്ന പ്രത്യേക പ്രദര്ശനവും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. ഗ്ലോബല് വില്ലേജില് ലോകസംസ്കാരങ്ങളുടെ വര്ണാഭമായ പരേഡ ഏറെ ആകര്ഷകമായി.
90ലേറെ സംസ്കാരങ്ങള്, 200ലധികം ആകര്ഷണങ്ങള്
29 പവിലിയനുകളിലൂടെ 90ലേറെ സംസ്കാരങ്ങള് അടുത്തറിയാന് സന്ദര്ശകര്ക്ക് അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള ഉല്പന്നങ്ങള് ലഭിക്കുന്ന 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളും 250ലേറെ ഭക്ഷണശാലകളും 40,000ലധികം കലാപരിപാടികളും ഇത്തവണത്തെ സീസണിന്റെ പ്രത്യേകതയാണ്. 200ലധികം റൈഡുകളും വിനോദ ആകര്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ചൈനയുടെ ടെറാക്കോട്ട സൈന്യവും പ്രധാന ആകര്ഷണം
ചൈനയിലെ പുരാവസ്തു വിസ്മയമായ ടെറാക്കോട്ട സൈന്യത്തിന്റെ മാതൃകകളും ഗ്ലോബല് വില്ലേജില് സന്ദര്ശകര്ക്ക് കാണാം. ചൈനയിലെ ആദ്യ ചക്രവര്ത്തിയായ ക്വിന് ഷി ഹുവാങിന്റെ ശവകുടീരവുമായി ബന്ധപ്പെട്ടതാണ് ഈ ശില്പശേഖരം. രണ്ടായിരത്തിലേറെ വര്ഷം പഴക്കമുള്ള ഈ ചരിത്രാവശിഷ്ടങ്ങള് യുനെസ്കോയുടെ ലോക പൈതൃകവുമായി ബന്ധപ്പെട്ട പ്രധാന ആകര്ഷണങ്ങളിലൊന്നാണ്. 2027 മെയ് വരെ നീളുന്ന സീസണില് കുടുംബങ്ങള്ക്കും വിനോദസഞ്ചാരികള്ക്കും വ്യത്യസ്ത രാജ്യങ്ങളുടെ സംസ്കാരങ്ങളും ഭക്ഷണങ്ങളും വിനോദങ്ങളും ഒരിടത്ത് അനുഭവിക്കാനുള്ള അവസരമാണ് ഗ്ലോബല് വില്ലേജ് ഒരുക്കുന്നത്.
ശ്രീലങ്കയ്ക്ക് പ്രത്യേക പവിലിയന്
ഇത്തവണ ശ്രീലങ്കയ്ക്ക് സ്വന്തമായി പ്രത്യേക പവിലിയന് അനുവദിച്ചതാണ് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. മുന് സീസണുകളില് ബംഗ്ലാദേശ് പവിലിയന്റെ ഭാഗമായിരുന്നു ശ്രീലങ്കയുടെ പ്രാതിനിധ്യം. ശ്രീലങ്കന് തേയില, കരകൗശല ഉല്പന്നങ്ങള്, വസ്ത്രങ്ങള്, സൗന്ദര്യവര്ധക ഉല്പന്നങ്ങള് എന്നിവ ഇവിടെ ലഭിക്കും. സിറിയന് പവിലിയനും പുതിയ രൂപത്തിലാണ് തിരിച്ചെത്തുന്നത്. സിറിയന് പാചകരീതികളും പരമ്പരാഗത ഭക്ഷണവിഭവങ്ങളും കരകൗശല ഉല്പന്നങ്ങളും ഇവിടെ ആസ്വദിക്കാം. കുവൈത്ത് പവിലിയനും പുതിയ മുഖച്ഛായയോടെയാണ് എത്തുന്നത്. അറബിക് കാലിഗ്രഫി, കുവൈത്തി ഖഹ്വ, പരമ്പരാഗത സംഗീതം എന്നിവയും സന്ദര്ശകര്ക്ക് അനുഭവിക്കാം.
ഭക്ഷണപ്രേമികള്ക്കും ആഘോഷം
വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങള് ആസ്വദിക്കാന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുതിയ റെസ്റ്ററന്റുകളും കഫേകളും ഡെസേര്ട്ട് കേന്ദ്രങ്ങളും ഭക്ഷണപ്രേമികള്ക്ക് കൂടുതല് തിരഞ്ഞെടുപ്പുകള് നല്കും. കാര്ണിവല് മേഖലയ്ക്കും ഫാല്ക്കണ് സ്റ്റേജിനും സമീപമുള്ള റെസ്റ്ററന്റ് പ്ലാസയും പ്രധാന ആകര്ഷണമാണ്.
