ഇത്തിഹാദ് റെയില് സ്റ്റേഷനില്നിന്ന് ദുബൈ മെട്രോയിലേക്ക് നേരിട്ട് നടപ്പാലം; നാളെ തുറക്കും

ദുബൈ: യുഎഇയുടെ കിഴക്കന് പ്രദേശങ്ങളില് ബുധനാഴ്ച ഉച്ചയോടെ ശക്തമായ മഴ പെയ്തു.
കിഴക്കന് മേഖലയിലേക്കുള്ള അല് വതന് സ്ട്രീറ്റ് ഉള്പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഫുജൈറയ്ക്ക് സമീപമുള്ള ഉള്നാടന് പ്രദേശങ്ങളിലും അല് ഐനിലെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു. കിഴക്കന് മേഖലകളില് മഴയുടെ സാധ്യത വരുംദിവസങ്ങളിലും തുടരും.
യുഎഇയില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്നും രാജ്യത്തുടനീളം താപനില കുറയാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് 2 മണി മുതല് രാത്രി 9 മണി വരെ കിഴക്കന്, തെക്കന് പ്രദേശങ്ങളില് മഴമേഘങ്ങള് രൂപപ്പെടാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു.
നിലവിലെ കാലാവസ്ഥ വ്യതിയാനം കാരണം വരും ദിവസങ്ങളില് യുഎഇയില് താപനിലയില് കുറവുണ്ടാകും. പ്രത്യേകിച്ച് കിഴക്കന് മേഖലകളില് തണുത്ത കാലാവസ്ഥ അനുഭവപ്പെടും. രാജ്യത്ത് മണിക്കൂറില് 10 മുതല് 25 കിലോമീറ്റര് വേഗതയില് കാറ്റടിക്കും. തീരദേശങ്ങളിലും ദ്വീപുകളിലും കാറ്റിന്റെ വേഗത മണിക്കൂറില് 40 കിലോമീറ്റര് വരെയും ഉള്നാടന്-പര്വ്വത മേഖലകളില് മണിക്കൂറില് 50 കിലോമീറ്റര് വരെയും ഉയര്ന്നേക്കാം. കാലാവസ്ഥാ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കാറ്റും മഴയും കാരണം കാഴ്ചപരിധി കുറയാന് സാധ്യതയുള്ളതിനാല് വാഹനമോടിക്കുന്നവര് അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിര്ദ്ദേശിച്ചു. റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്ഡുകളില് കാണിക്കുന്ന വേഗപരിധി കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥ വ്യതിയാനങ്ങള്ക്കനുസരിച്ച് മാറ്റം വരുത്തുന്ന വേഗതയ്ക്ക് വിധേയമായി മാത്രം വാഹനമോടിക്കണമെന്നും പോലീസ്് ആവശ്യപ്പെട്ടു.