
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : മൂന്നു വര്‍ഷത്തിലേറെയായി കാണാതായ ഭര്‍ത്താവിനെ തേടി ഭാര്യയും മകനും ദുബൈയിലെത്തി. 53 വയസുള്ള സഞ്ജയ് മേത്താലിനെ തേടിയാണ് ഇന്ത്യന്‍ യുവതിയും 20 വയസുള്ള മകനും ദുബൈയില്‍ എത്തിയത്. 2020 മാര്‍ച്ചില്‍ സന്ദര്‍ശന വിസയില്‍ യുഎഇയില്‍ എത്തിയ സഞ്ജയ് ഷാര്‍ജയില്‍ നിര്‍മാണ തെഴിലാളിയായി ജോലിചെയ്യുകയായിരുന്നു. 2021 മാര്‍ച്ചിലാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നിട് വിവരങ്ങളെന്നും ഇല്ലാത്തതിനെ തുടര്‍ന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുഖേന അദ്ദേഹത്തിന്റെ കുടുംബം യുഎഇ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പലതവണ ശ്രമിച്ചിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍ നിന്ന് സഞ്ജയ് മേത്തല്‍ രാജ്യം വിട്ടിട്ടില്ലെന്ന് കുടുംബത്തിന് ബോധ്യപ്പെട്ടു. അച്ഛന് ജയിലില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയാണ് അച്ചനെ അന്വേഷിക്കാന്‍ ദുബൈയില്‍ എത്തിയത്. ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്നതെല്ലാം അച്ഛനെ തിരയാന്‍ ചെലവഴിച്ചു. ഒരു മനുഷ്യന് എങ്ങനെയാണ് ഇത്തരത്തില്‍ അപ്രത്യക്ഷനാവുക. ഞങ്ങള്‍ക്ക് ഇതിന് ഉത്തരം വേണം. സഞ്ജയ് മേത്തലിന്റെ മകന് ആയുഷ് മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും പണം അയക്കാറുണ്ടായിരുന്നുവെന്നും ഭാര്യ കോമള്‍ പറഞ്ഞു. വിളി നിര്‍ത്തിയപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ദുബൈയില്‍ എത്തിയത്. സഞ്ജയ്യെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഫോട്ടോ പ്രചരിപ്പിച്ച് ഭാര്യയും മകനും യുഎഇയിലെ പ്രാദേശിക ഗുജറാത്തി സമൂഹത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
ദുരൂഹമായ ഫേസ്ബുക്ക് സന്ദേശം:
2021 ജൂലൈ 8ന് സഞ്ജയിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കോമളിന് ഗുജറാത്തി ഭാഷയില്‍ ‘തന്റെ ഫോണ്‍ നഷ്ടപെട്ടു’എന്ന രഹസ്യ സന്ദേശം ലഭിച്ചു. ഇത് വിചിത്രമായിരുന്നു. അദ്ദേഹം കോമളിനെ ബന്ധപ്പെടാന്‍ മുമ്പ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിച്ചിട്ടില്ല. കോമള്‍ ഉടന്‍ മറുപടി നല്കി, മെസഞ്ചറില്‍
വിളിക്കാന്‍ ശ്രമിച്ചെങ്കിലും ലൈനില്‍ കിട്ടിയില്ല.
പാര്‍ലമെന്റ് അംഗം എംബസിക്ക് കത്തെഴുതി. പക്ഷേ എല്ലാ പ്രതികരണങ്ങളും ഒന്നുതന്നെയാണ്. ആഗസ്ത് 13ന് ബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്
അവര്‍ക്ക് അവസാനമായി ലഭിച്ച ഔദ്യോഗിക വിവരം സഞ്ജയ് ഇപ്പോഴും യുഎഇയില്‍ ഉണ്ടെന്നും ദ്ദേഹത്തിനെതിരെ നിയമപരമായ കേസുകളൊന്നുമില്ലെന്നമാണ്.
‘ഞങ്ങള്‍ ഒരു നൂലില്‍ തൂങ്ങിക്കിടക്കുകയാണ്,’ കോമള്‍ പറഞ്ഞു. ‘എനിക്കത് പ്രശ്നമല്ല ഭര്‍ത്താവിന് എന്ത് സംഭവിച്ചുവെന്ന് എനിക്ക് അറിയണം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും ഭാര്യ പറഞ്ഞു. ഒരു പരിഹാരവുമില്ലാതെ തിരച്ചില്‍ തുടരുമ്പോള്‍ സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുകയാണെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.