സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

സന: ആക്രമണം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയോട് 51 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൂതി വിമതര്‍. വര്‍ഷങ്ങളായി സൗദിയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും നഷ്ടപരിഹാരമായിട്ടാണ് ഈ തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ‘ദി വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ സ്ഥാപനങ്ങള്‍, ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ചെങ്കടലിലെ എണ്ണക്കപ്പലുകള്‍ എന്നിവയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്കും, ബാബ് എല്‍-മന്ദേബ് പ്രദേശത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കും ശേഷമാണ് വന്‍ തുക ഹൂതികള്‍ ആവശ്യപ്പെട്ടത്.
യുദ്ധമവസാനിപ്പിക്കാനുള്ള കരാറിന് മുന്നോടിയായാണ് ഈ വന്‍ തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, യെമന്റെ ഭരണാധികാരികളായി ‘അന്‍സാര്‍ അല്ല’ പ്രസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.