ലോക കേരളസഭ തുടരില്ല: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്

ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകി പാസ്പോര്ട്ടുകള് കൈപ്പറ്റുന്നതിനായി ഞായറാഴ്ചകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നു. ഇന്ത്യന്‍ എംബസിയുടെയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരം അല്‍ഹിന്ദ് ഗ്ലോബല്‍ സര്‍വീസസ് നടത്തുന്ന രാജ്യത്തെ 16 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസി) ഞായറാഴ്ചകളില്‍ പാസ്പോര്‍ട്ട് വിതരണ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോലിത്തിരക്കുകള്‍ കാരണം പ്രവൃത്തിദിവസങ്ങളില്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്കും കൊറിയര്‍ വഴി പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നവര്‍ക്കും പുതിയ തീരുമാനം ഏറെ പ്രയോജനപ്പെടും.
ഞായറാഴ്ചകളില്‍ രാവിലെ 10:00 മണി മുതല്‍ ഉച്ചയ്ക്ക് 12:00 മണി വരെയാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം. ഞായറാഴ്ചകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. തയ്യാറായ പാസ്പോര്ട്ടുകള് കൈപ്പറ്റുന്നതിന് മാത്രമായിരിക്കും സൗകര്യം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് സെന്ററുകളുടെ സാധാരണ പ്രവര്‍ത്തന സമയം. പെട്ടെന്ന് യാത്ര ചെയ്യേണ്ടവര്‍ക്കും, പുതിയ വിസ, എമിറേറ്റ്സ് ഐഡി, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവയുടെ നടപടികള്‍ക്കായി പാസ്പോര്‍ട്ട് അടിയന്തരമായി തിരികെ ലഭിക്കേണ്ടവര്‍ക്കും തിങ്കളാഴ്ച വരെ കാത്തിരിക്കാതെ ഞായറാഴ്ച തന്നെ പാസ്പോര്‍ട്ട് കൈപ്പറ്റാം.
ജൂലൈ 22-നാണ് അല്‍ഹിന്ദ് യുഎഇയില്‍ ഐസിഎസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുത്തത്. നിലവില്‍ മുന്‍കാല അപേക്ഷകളുടെ കെട്ടിക്കിടപ്പ് പൂര്‍ണ്ണമായും തീര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ആദ്യ മാസത്തില്‍ മാത്രം (ജൂലൈ 22 – ഓഗസ്റ്റ് 22) 53,000ത്തിലധികം സേവനങ്ങളാണ് ഈ കേന്ദ്രങ്ങള്‍ വഴി നല്‍കിയത്. ഇതില്‍ 44,000-ത്തോളം പാസ്പോര്‍ട്ട് സംബന്ധമായ അപേക്ഷകളായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.