2.5 ബില്യന്‍ ദിര്‍ഹത്തിന്റെ മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതി: യാത്രാ സമയം 10 മിനിറ്റായി കുറയും

ന്യൂഡല്‍ഹി: ജെറ്റ് ഇന്ധന വില വര്‍ദ്ധിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതായി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ടാകും. പരിഷ്കരിച്ച നിരക്കുകള്‍ ഒക്ടോബര്‍ 6 മുതല്‍ നിലവില്‍ വരും.
അന്താരാഷ്ട്ര റൂട്ടുകളിലെ പരിഷ്കരിച്ച സര്‍ചാര്‍ജ് ഇപ്രകാരമാണ്. സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് 1,000 രൂപ മുതല്‍ 3,000 രൂപ വരെയും, ആഫ്രിക്കന്‍ സര്‍വീസുകള്‍ക്ക് 6,000 രൂപയും, യൂറോപ്പ് സര്‍വീസുകള്‍ക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്ക് ഏപ്രിലില്‍ വരുത്തിയ നിരക്ക് വര്‍ധനവ് അനുസരിച്ച് നിലവില്‍ പതിനായിരം രൂപ തന്നെയാണ്. തെക്കുകിഴക്കന്‍ ഏഷ്യ, ജി.സി.സി, മിഡില്‍ ഈസ്റ്റ്, വടക്കന്‍, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് 5,500 രൂപയായിരിക്കും.
യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 100 രൂപ മുതല്‍ 350 രൂപ വരെയാണ് സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും സര്‍ചാര്‍ജ് വര്‍ദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. 500 കിലോമീറ്റര്‍വരെ ദൂരമുള്ള റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ് 375 രൂപയാക്കി ഉയര്‍ത്തി. നിലവിലിത് 275 രൂപയാണ്, 501 മുതല്‍ 1,000 കിലോമീറ്റര്‍വരെ ദൂരമുള്ള വിമാന യാത്രയ്ക്ക് സര്‍ചാര്‍ജ് 600 രൂപയാക്കി. 400 രൂപയില്‍നിന്നാണ് 600 ആക്കി ഉയര്‍ത്തിയത്. 1,001 മുതല്‍ 1,500 കിലോമീറ്റര്‍വരെ ദൂരമുള്ള റൂട്ടുകളില്‍ ഈ തുക 900 രൂപയും 1,501 മുതല്‍ 2,000 കിലോമീറ്റര്‍വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജായി 1,300 രൂപയായിരിക്കും ഈടാക്കുക. നിലവിലിത് യഥാക്രമം 600 രൂപ, 800 രൂപ ,950 രൂപ എന്നിങ്ങനെയായിരുന്നു. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.
ഉയര്‍ന്ന ഇന്ധനച്ചെലവ് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ഘടനയെയും ബാധിച്ചതിനാലാണ് ഈ വര്‍ദ്ധനവ് വരുത്തേണ്ടി വന്നതെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു ഭാഗം വിമാന ഇന്ധനമാണ്. അതിനാല്‍ ഇന്ധനവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ വിമാനക്കമ്പനികളെ കാര്യമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ജെറ്റ് ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവിനെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തിലാണ് ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഇതിപ്പോള്‍ രണ്ടാം തവണയാണ് ആ നിരക്കില്‍ വര്‍ധനവ് വരുത്തുന്നത്.