ഇന്തോ-അറബ് സാംസ്കാരിക പൈതൃകം പകര്‍ന്ന് ഐഐസി ‘ഇയര്‍ ഓഫ് ഫാമിലി’ ആഘോഷം ശ്രദ്ധേയം

ടെല്‍ അവീവ്: ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ്. ഇറാനൊപ്പം ചേര്‍ന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്താന്‍ മുതിരരുതെന്ന് ലെബനനിലെ സായുധസംഘമായ ഹിസ്ബൊല്ലയ്ക്കും കാട്സ് മുന്നറിയിപ്പ് നല്കി.
‘ഇറാനുമായി ബന്ധപ്പെട്ട ദൗത്യം ഇനിയും പൂര്‍ത്തിയായിട്ടില്ല. ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഇറാന് പുനഃരാരംഭിക്കാന്‍ ശ്രമിക്കുകയാണ്. ഭീഷണികളില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ എപ്പോഴും തയ്യാറായിരിക്കണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ തടസ്സമാകരുത്. നമ്മള് ചിലപ്പോള്‍ തര്‍ക്കിക്കുകയും ചിലപ്പോള്‍ നമുക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍, ദേശസുരക്ഷയുടെ കാര്യംവരുമ്പോള്‍ തര്‍ക്കങ്ങള്‍ക്കപ്പുറം ഒരുമിച്ചുനില്ക്കാന് നമുക്ക് കഴിയണം. ഇസ്രയേലിനെതിരേയുള്ള ആക്രമണത്തില്‍ ഇറാനൊപ്പം ചേരാന്‍ ഭീകരസംഘടനയായ ഹിസ്ബൊല്ല തീരുമാനിച്ചാല്‍, കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.