ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (ഐഎസ് സി) ഫുജൈറയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഓണാഘോഷം ‘പൊന്നോണം 2026’ സമാപിച്ചു. ഒക്ടോബര്‍ 3, 4 തീയതികളില്‍ നടത്തിയ ആഘോഷങ്ങളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുമായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ഫുജൈറ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി ഡയറക്ടര്‍ നാസര്‍ മുഹമ്മദ് ഹുമൈദി അല്‍ യമാഹി ഉദ്ഘാടനം ചെയ്തു. ഐഎസ്സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. ചീഫ് പാട്രണ്‍ അബ്ദുല്‍ ഗഫൂര്‍ ബെഹറൂസിയന്, ഐഎസ്സി അഡൈ്വസര്‍ നാസിറുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
‘ഇരുട്ടിനപ്പുറം’ എന്ന ലഹരിവിരുദ്ധ നാടകവും അരങ്ങേറി. രാജശേഖരന് വല്ലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച നാടകം പുതുതലമുറയില്‍ ലഹരി വരുത്തിവെക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെയും തകരുന്ന കുടുംബബന്ധങ്ങളെയും കുറിച്ചുള്ള സാമൂഹിക സന്ദേശമാണ് നല്‍കുന്നത്. വി.എസ്. സുഭാഷ് സഹസംവിധാനവും ശബ്ദലേഖനവും നിര്‍വഹിച്ച നാടകത്തിന് അനു അംബി പശ്ചാത്തല സംഗീതവും ശബ്ദസന്നിവേശവും ഒരുക്കി. വൈഷ്ണവി അശോക്, ആകാശ് പ്രകാശ്, വേണുഗോപാല്‍ ടി.ജി. താര മനു, അസ്ലം മൊയ്ദീന് കുട്ടി, ഉസ്മാന് മാങ്ങാട്ടില്‍, ജിബിത രാജേഷ്, ആഡോണ വര്‍ഗീസ് മാത്യു, സുദിക്ഷ സുധാകര്‍ എന്നിവര്‍ വേഷമിട്ടു. നാടക പ്രവര്‍ത്തകരെ ഐഎസ്സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് ആദരിച്ചു.
ഭാരവാഹികളായ ജോജി മണ്ഡപത്തില്‍, സുഭാഷ് വി.എസ്., പ്രദീപ്കുമാര്‍, വി.എം. സിറാജ്, മനാഫ് ഒളകര, സന്തോഷ് മത്തായി, അനീഷ് ആന്റണി, അശോക് മുല്‍ചന്ദാനി, ഐഎസ്സി ലേഡീസ് ഫോറം ഭാരവാഹികളായ സറീന ഒ.വി. സവിത നായര്‍, നമിത പ്രമോദ്, നദീറ, രേഖ, സുഭാഷ് വി.എസ്, ഐഎസ്സി ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന്, കള്‍ച്ചറല്‍ സെക്രട്ടറി മുബാറക് കോക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി.