സമാധാന ചര്‍ച്ചയ്ക്കിടയിലും ആക്രമണം; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി അറേബ്യ

ടെല്‍ അവിവ്: ഒക്ടോബര്‍ 7-ലെ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ ജനം പോളിംഗ് ബൂത്തിലേക്ക്. 120 അംഗ നെസറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാഡി ഐസന്‍കോട്ടും തമ്മിലാണ് പ്രധാന മത്സരം. അധികാരത്തില്‍ തുടരാന്‍ നെതന്യാഹു കടുത്ത പോരാട്ടം നടത്തുമ്പോള്‍, രാജ്യത്ത് രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ടാണ് ഐസന്‍കോട്ട് ജനവിധി തേടുന്നത്.
രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ 73 ലക്ഷത്തിലധികം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി 10 വരെ തുടരും. ഫലങ്ങള്‍ നവംബര്‍ 4-ഓടെ ഔദ്യോഗികമായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാരുണ്ടാക്കാന്‍ മൊത്തം 120 സീറ്റുകളില്‍ 61 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ് വേണ്ടത്. പ്രീ-പോള്‍ സര്‍വേകള്‍ പ്രകാരം നെതന്യാഹുവിന്റെ പക്ഷത്തിനോ പ്രതിപക്ഷത്തിനോ ഒറ്റയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചന. അതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യരൂപീകരണ ചര്‍ച്ചകള്‍ നിര്‍ണായകമാകും.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാനമായ ഈ തിരഞ്ഞെടുപ്പ്, ഇസ്രായേലിന്റെ ഭാവി രാഷ്ട്രീയ നയങ്ങളെയും ഫലസ്തീന് നിലപാടുകളെയും എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.