സമാധാന ചര്‍ച്ചയ്ക്കിടയിലും ആക്രമണം; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി അറേബ്യ

ലണ്ടന്‍: ഇറാന് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലെ എട്ട് രാജ്യങ്ങള്‍ക്കായി പുതിയൊരു സുരക്ഷാ ചട്ടക്കൂടും ആക്രമണ വിരുദ്ധ കരാറും രൂപീകരിക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി
ബദ്ര് അല്‍ബുസൈദി ആവശ്യപ്പെട്ടു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗിര്‍ട്ടണ്‍ കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ണായക പ്രസ്താവന നടത്തിയത്.
പ്രാദേശിക സുരക്ഷയ്ക്കായി ബാഹ്യ ശക്തികളെ ആശ്രയിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മേഖലയിലെ രാജ്യങ്ങള്‍ സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അല്‍ബുസൈദി ആവശ്യപ്പെട്ടു. ജി.സി.സി അംഗങ്ങളായ ആറ് രാജ്യങ്ങള്‍ക്കൊപ്പം ഇറാഖും ഇറാനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് തീരത്തുള്ള എട്ട് രാജ്യങ്ങള്‍ക്കിടയിലാണ് ഈ ആക്രമണ വിരുദ്ധ കരാര്‍ ഉണ്ടാകേണ്ടത്.
ഗള്‍ഫ് സുരക്ഷാ ക്രമീകരണങ്ങളില്‍ നിന്ന് ഇറാനെ ഒഴിവാക്കുന്നത് ഏത് പദ്ധതിയെയും ദുര്‍ബലപ്പെടുത്തുമെന്നും, ഇറാനില്ലാത്ത സുരക്ഷാ ചട്ടക്കൂട് സുസ്ഥിരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാഖും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാഷിംഗ്ടണും ടെഹ്റാനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.