
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരിന്റെ ബോന്‍ജൂര്‍ പാരീസ് യാത്രാ വിവരണ പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍ പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്,ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി,ഷെരീഫ് ചിറക്കല്‍,എ സുഹൈല്‍, എംവി അക്ബറലി, സജീബ്കാന് പനവേലില്‍, സാജിത അമല്‍, മുനീബ് ഹസ്സന് എന്നിവര്‍ സംസാരിച്ചു. മലയാളത്തിലെ പ്രമുഖ സ്പോര്‍ട്സ് എഡിറ്റര്‍ കൂടിയായ കമാല്‍ വരദൂരിന്റെ പാരീസ് ഒളിമ്പിക്സ് റിപ്പോര്‍ട്ടിങ് അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്