
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : ഇത് എഐ സാങ്കേതിക വിദ്യയുടെ കാലമാണ്. ലോകത്ത് വിവിധ മേഖലകളില്‍ എഐ സാങ്കേതിക വിദ്യ വിജയകരമായി ഉപയോഗിച്ചു വരികയാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് യുഎഇയിലും പ്രത്യേകിച്ച് അബുദാബി നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസത്തിനിടെ അബുദാബിയില്‍ ഒരു എഐ കമ്പനി കൂടി സ്ഥാപിക്കപ്പെടുമെന്നാണ് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ തന്നെ 90 എഐ കമ്പനികള്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 41.3 ശതമാനത്തിന്റെ വര്‍ധന. നിര്‍മ്മിത ബുദ്ധി ഇത്രത്തോളം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അബുദാബി നിര്‍മ്മിത ബുദ്ധിയുടെ ആഗോള കേന്ദ്രമാകാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.