റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ സഹ്റ എല്‍ മന്‍സൂരി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി (PAM) നേതാവായ ഫാത്തിമയോട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ നിര്‍ദേശിച്ചു. 50 കാരിയായ ഫാത്തിമ സഹ്റ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നിയോഗിക്കപ്പെട്ടത്. 395 അംഗ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ പിഎഎം 97 സീറ്റുകള്‍ നേടി. നിലവിലെ പ്രധാനമന്ത്രി അസീസ് അഖന്നൂഷിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ്സ് (RNI) 66 സീറ്റുകളാണ് നേടിയത്.
മറാക്കെഷിന്റെ മേയറായി 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ക്ക് PAM തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസവും ആരോഗ്യപരിചരണവും മെച്ചപ്പെടുത്തുന്നതിനൊപ്പം ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 മുതല്‍ PAMന്റെ കൂട്ടായ നേതൃത്വത്തിന്റെ ഭാഗമായ എല്‍ മന്‍സൂരി, 2021 മുതല്‍ അഖന്നൂഷ് സര്‍ക്കാരില്‍ നഗരാസൂത്രണഭവന മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയാണ്.
അറബ് രാജ്യങ്ങളില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയായിരിക്കും എല്‍ മന്‍സൂരി. 2021 മുതല്‍ 2023 വരെ ടുണീഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന നജ്ല ബൂദന്‍ ആയിരുന്നു ഈ പദവിയിലെത്തിയ ആദ്യ വനിത. മൊറോക്കോയില്‍ പ്രധാനമന്ത്രിയുടെ മാറ്റം വിദേശനയം, പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളില്‍ രാജാവ് മുഹമ്മദ് ആറാമന്‍ വലിയ അധികാരങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥയില്‍ വലിയ മാറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
അതേസമയം, 2030 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ നിര്‍ണായക ഘട്ടം പുതിയ സര്‍ക്കാരിന്റെ മുന്നിലുണ്ട്. പോര്‍ച്ചുഗലിനും സ്പെയിനുമൊപ്പം ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ സ്റ്റേഡിയങ്ങള്‍, റെയില്‍വേ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് നടപ്പാക്കുന്നത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും അസംതൃപ്തിയും പരിഹരിക്കുന്നതിനുള്ള സാമ്പത്തിക നടപടികളും പുതിയ സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളികളിലൊന്നായിരിക്കും.