സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

കോഴിക്കോട്: പൊതുസമൂഹത്തില്‍ വേദവാക്യം പ്രസംഗിക്കുന്ന ചില വിദ്വാന്മാരുടെ കൈയില്‍ ബവ്കോയില്‍ ഉള്ളതിനേക്കാള്‍ വലിയ മദ്യശേഖരമുണ്ടെന്ന് മന്ത്രി കെ. മുരളീധരന്. ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട് കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമധര്മവുമായി യാതൊരു ബന്ധവുമുള്ള കാര്യമല്ല. തട്ടിപ്പുകളും അഴിമതികളും കാണിക്കാനുള്ള മറയായി മാധ്യമത്തെ മാറ്റരുതെന്നും മുരളീധരന് പറഞ്ഞു.
ഇ.ഡി അയക്കുന്ന കേസ് റിപ്പോര്‍ട്ടുകളില്‍ ഏത് സര്‍ക്കാറാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിര്‍ക്കുമ്പോഴും, നിയമനടപടികളില്‍നിന്നും അന്വേഷണങ്ങളില്‍നിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചപ്പോള്‍ അവര്‍ പൂര്‍ണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാല്‍ അവരും രാഹുല്‍ ഗാന്ധിയും ഏജന്‍സിക്ക് മുന്നില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ അടിച്ചോടിക്കുന്ന ശീലം കോണ്‍ഗ്രസിനില്ലെന്നും മുരളീധരന് വ്യക്തമാക്കി.
പി.എ. മുഹമ്മദ് റിയാസിന്റെ വിഷയത്തിലും മുരളീധരന് പ്രതികരിച്ചു. ഭാവിയില്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയില്‍ തെറ്റ് പറയാന്‍ കഴിയില്ല. പിണറായി വിജയന് മുഖ്യധാരയില്‍നിന്ന് മാറിയാല്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാനുള്ള പ്ലാന്‍ മുന്‍കൂട്ടി ഉണ്ടാക്കിയതാണെങ്കില്‍ അതില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും മന്ത്രി പരിഹസിച്ചു.