സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തിനിടെ മരിച്ച യുഎസ് സൈനികരുടെ എണ്ണം പെന്റഗണ്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതലാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ്* റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിഷേധിച്ചു. വാഷിങ്ടണ്‍ പോസ്റ്റിന് നല്കിയ വിവരമനുസരിച്ച്, പ്രതിരോധ വകുപ്പിന്റെ ആഭ്യന്തര കണക്കുകളുമായി പരിചയമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ കുറഞ്ഞത് 22 യുഎസ് സൈനികര്‍ മരിച്ചതായി പറഞ്ഞു. ഇത് പെന്റഗണിന്റെ പൊതുഡാറ്റാബേസില് രേഖപ്പെടുത്തിയിട്ടുള്ളതിനെക്കാള് നാല് കൂടുതലാണ്. മറ്റൊരു ഉദ്യോഗസ്ഥന് മരണസംഖ്യ 23 ആണെന്നും അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ചത്തെ പെന്റഗണിന്റെ പൊതു Defense Casuatly Analysis System (DCAS) ഡാറ്റാബേസില്‍ ഇറാന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 18 സൈനിക മരണങ്ങളാണ് പട്ടികപ്പെടുത്തിയിരുന്നത്. ഇവയില്‍ 14 എണ്ണം ‘Operation Epic Fury’യുമായി ബന്ധപ്പെട്ടതായും നാല് എണ്ണം ‘Overseas Operations’ വിഭാഗത്തിലായും രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന അധിക മരണങ്ങളില്‍ എല്ലാം നേരിട്ട് യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്നും, മധ്യപൂര്‍വദേശത്ത് സംഘര്‍ഷം തുടരുന്നതിനിടെ അവിടെ സേവനത്തിലുണ്ടായിരുന്ന സൈനികരില്‍ ചിലരുടെ മരണങ്ങളാണെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നിലയുറപ്പിച്ചിരുന്ന മൂന്ന് യുഎസ് കരാറുകാരും മരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 820ലധികം യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി പെന്റഗണിന്റെ പൊതു ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇറാന്റെ തിരിച്ചടികളില്‍ പലര്‍ക്കും തലച്ചോറിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.