ദുബൈയില്‍ ഷെയര്‍ഡ് താമസത്തിന് അനുമതിയുള്ള മേഖലകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീര്‍ഘകാല ആവശ്യമായ നോര്‍ക്ക ഐ ഡി കാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയര്‍ക്കായി ‘നോര്‍ക്ക റിട്ടേണി ഐ.ഡി കാര്‍ഡ്’ എന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡ്. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ കേരളീയര്‍ക്കാണ് കാര്‍ഡിന് അര്‍ഹത. ഇതിനായുളള വെബ്ബ് പോര്‍ട്ടല്‍ ഒക്ടോബര്‍ 8ന് രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാര്‍ഡിന് അപേക്ഷ നല്‍കാം. മൂന്നുവര്‍ഷത്തെ കാലാവധിയുളള ഐ.ഡി കാര്‍ഡിന് 200 രൂപയാണ് ഫീസ്. എന്റോള്‍മെന്റിനായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രത്യേകം സഹായ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
എന്റോള്‍മെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഇ-കാര്‍ഡുകള്‍ ലഭിക്കുന്നതാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാര്‍ കാര്‍ഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ നല്‍കണം. വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി കാലാവധി കഴിഞ്ഞ നേര്ക്ക പ്രവാസി ഐ ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡ്, പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കേരളത്തിന് വെളിയില്‍ മറ്റു സംസ്ഥാനങ്ങളിലായിരുന്നവര്‍ക്ക് കാലാവധി കഴിഞ്ഞ എന്‍.ആര്.കെ. ഐ ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡ്, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ച് വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ്, എംഎല്‍എ, എംപി എന്നിവരില്‍ ആരില്‍ നിന്നെങ്കിലും ലഭിച്ചിട്ടുള്ള സാക്ഷ്യപത്രം എന്നിവയാണ് തിരിച്ചെത്തിയ പ്രവാസികളുടെ കാര്‍ഡ് ലഭിക്കുന്നതിന് തെളിവായി സ്വീകരിക്കുന്ന രേഖകള്‍. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാര്‍ കാര്‍ഡ് എന്നിവക്കൊപ്പം ഇതില്‍ ഏതെങ്കിലും ഒരു രേഖ കൂടി സമര്‍പ്പിക്കണം.