സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

മസ്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഉഷ്ണതരംഗവും ചൂടും തുടരുന്നു. ശൈത്യകാലമാകാനായിട്ടും രാജ്യത്തെ താപനില ഉയര്‍ന്ന തോതില്‍ തന്നെ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഹമ്ര അല്‍ ദ്രുവിലാണ്, 45.3 ഡിഗ്രി സെല്‍ഷ്യസ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ദിമാ വത്തയീന് 44.5 ഡിഗ്രി സെല്‍ഷ്യസും അസ് സുനൈന 44.3 ഡിഗ്രിയും സമാഇല്‍ 44.2 ഡിഗ്രിയും രേഖപ്പെടുത്തി. ഫഹൂദ് 43.9 ഡിഗ്രിയും ബഹ്ല 43.8 ഡിഗ്രിയും രേഖപ്പെടുത്തി. ഇബ്രിയില്‍ 43.2 ഡിഗ്രിയും അല്‍ ബുറൈമിയില്‍ 43 ഡിഗ്രിയും സുറില്‍ 42.9 ഡിഗ്രിയും രേഖപ്പെടുത്തി. അല്‍ റുസ്താഖില് 42.7 ഡിഗ്രിയും അല്‍ അവാബിയില്‍ 42.5 ഡിഗ്രിയുമായിരുന്നു ഉയര്‍ന്ന താപനില.
സെപ്റ്റംബര്‍ അവസാനത്തിലേക്ക് നീങ്ങുമ്പോഴും ഒമാനിലെ വിവിധ മേഖലകളില്‍ ഉയര്‍ന്ന താപനില തുടരുന്നതായാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.