സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

മസ്കത്ത്: ഒമാനിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കുന്നതിന് താല്‍ക്കാലികമായി 30 ലിറ്റര്‍ പരിധി ഏര്‍പ്പെടുത്തി. അതിര്‍ത്തി കടന്നെത്തുന്നവരും മറ്റും ഇന്ധനം വാങ്ങുന്നത് വര്‍ധിച്ചതിനെത്തുടര്‍ന്ന് ചില പമ്പുകളില്‍ സ്റ്റോക്ക് കുറയുകയും നീണ്ട ക്യൂ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് (Tejarah) ദേശീയ സബ്സിഡി കമ്മിറ്റിയുടെ അംഗീകാരത്തോടെ നിയന്ത്രണം പ്രഖ്യാപിച്ചത്.
രാജ്യത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍നിന്ന് 50 കിലോമീറ്റര്‍ പരിധിയിലുള്ള പെട്രോള്‍ പമ്പുകളില്‍നിന്ന് ഒരുതവണ ഇന്ധനം നിറക്കുമ്പോള്‍ പരമാവധി 30 ലിറ്റര്‍ മാത്രമേ ലഭിക്കൂ. എന്നാല്‍, നിയന്ത്രണം വ്യക്തിക്ക് അടിസ്ഥാനത്തിലാണോ വാഹനത്തിന് അടിസ്ഥാനത്തിലാണോ ബാധകമാകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണം എത്രകാലം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടില്ല.
ഒരേ ദിവസം ഒന്നിലധികം തവണ ഇന്ധനം നിറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നസ്റ ബിന്ത് സുല്‍ത്താന്‍ അല്‍ ഹബ്സി വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളിലെ ചില പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ പെട്ടെന്ന് വര്‍ധിച്ചതാണ് നിയന്ത്രണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനം ലഭ്യമാക്കുക, പമ്പുകളുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുക, നീണ്ട ക്യൂ ഒഴിവാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.
അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള പമ്പുകള്‍ക്ക് മാത്രമാണ് നിയന്ത്രണം ബാധകം. ഒമാനിലെ മറ്റു പ്രദേശങ്ങളിലുള്ള പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ല. ഒമാനിലെ നിലവിലെ ഇന്ധനവിലകള്‍ ലിറ്ററിന്: എം91 പെട്രോള്‍: 229 ബൈസ, എം95 പെട്രോള്‍: 239 ബൈസ, അള്‍ട്ടിമാക്സ് 98: 399 ബൈസ, ഡീസല്‍: 258 ബൈസ.