
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : മിഡില്‍ ഈസ്റ്റിലെ പ്രശസ്ത ട്രെയിനിങ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബ്ലൂ ഓഷ്യന്‍ കോര്‍പറേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒത്തൊരുമയുടെ ഉത്സവമായി. യുഎഇയിലെ പ്രവാസ സമൂഹത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യക്കാര്‍ ആയതിനാല്‍ അതില്‍ മലയാളികള ുടെ സാന്നിധ്യത്തിന് ഒട്ടും കുറവുണ്ടായില്ല. കേരളത്തിന്റെ തനത് ആഘോഷങ്ങളുടെ പകിട്ട് വര്‍ഷംതോറും വര്‍ധിക്കെ 20ല്‍ പരം രാജ്യക്കാര്‍ അണിനിരന്ന പരിപാടി അതിരുകള്‍ക്ക് അതീതമായ ഒരുമയെ സൂചിപ്പിച്ചു. പല രാജ്യക്കാര്‍ ഒരേ മനസ്സോടെ പങ്കെടുത്ത പരിപാടിയുടെ പ്രധാന ആകര്‍ഷണമായത്
ഈജിപ്ഷ്യന്‍ മാവേലിയുടെ സാന്നിധ്യമാണ്. സെപ്റ്റംബര്‍ 2ന് ദുബൈ ഇന്ത്യ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പൂക്കളം, ഓണപ്പാട്ട്, തിരുവാതിരകളി, വടംവലി, തുടങ്ങി മറ്റു ഓണക്കളികളും അരങ്ങേറി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഈ വര്‍ഷം ബ്ലൂ ഓഷ്യന്‍ കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിച്ച് സ്ഥാപനത്തിന്റെ ഭാഗമായത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. വാഴയിലയില്‍ വിളമ്പിയ കേരളത്തിന്റെ തനത് രീതിയിലുള്ള സദ്യ പല ജീവനക്കാര്‍ക്കും പുതിയ അനുഭവം ആയിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ സ്ഥാപനത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായ മറ്റു രാജ്യക്കാര്‍ ഇതിനോടകം തന്നെ സദ്യ കഴിക്കുന്നതില്‍ പ്രാവീണ്യം നേടി എന്നത് കൗതുകം ഉണര്‍ത്തി. നൂറില്‍ പരം ജീവനക്കാരുള്ള ബ്ലൂ ഓഷ്യന്‍ കോര്‍പറേഷനിലെ ഇന്ത്യന്‍ സ്വദേശികളെ കൂടാതെ യുഎഇ, സിറിയ, ഇജിപ്ത്, ആള്‍ജീരിയ, മൊറോക്കൊ, ഫിലിപ്പീന്‍സ്, തുനീസിയാ, നേപ്പാള്‍, സുഡാന്, കാനഡ തുടങ്ങി അനവധി രാജ്യങ്ങളില്‍ നിന്നുമുള്ള ജീവക്കാരാണ് ഓണം ആഘോഷിക്കാന്‍ കേരളത്തിന്റെ പാരമ്പര്യ വേഷങ്ങള്‍ ധരിച്ച് ഒത്തുകൂടിയത്. കമ്പനിയുടെ വാര്‍ഷിക യോഗം കേരളത്തില്‍ നടന്നതിനാല്‍ സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ പറ്റിയെന്നും അതുകൊണ്ട് തന്നെ ഓണം എന്ന ആഘോഷം വളരെ പ്രിയപ്പെട്ടതാണെന്നും മാവേലിയായി വേഷമിട്ട ഈജിപ്ഷ്യന്‍ സ്വദേശി മോന്‍സര്‍ നവാര്‍ പറഞ്ഞു. വൈവിധ്യത്തിനും തുല്യതക്കും ഏറെ പ്രാധാന്യം നല്കുന്ന സ്ഥാപനത്തില്‍ 20ല്‍ പരം രാജ്യക്കാര്‍ ഒത്തൊരുമയോടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും അത് വിജയമാക്കുന്നതും അഭിമാനകരമാണെന്ന് ബ്ലൂ ഓഷ്യന്‍ കോര്പറേഷന് ഗ്രൂപ്പ് ചെയര്മാന് അബ്ദുല്‍ അസീസ്, ഗ്രൂപ്പ് സിഇഒ; ഡോ.സത്യാ മേനോന് എന്നിവര്‍ പറഞ്ഞു.