യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

റിയാദ്: വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയില്‍ യാത്ര സാധ്യമാക്കുന്ന ഏകീകൃത വിസ (ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ) പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. ജിസിസി അംഗരാജ്യങ്ങളിലെ പാസ്പോര്‍ട്ട്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സാങ്കേതികപരമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിസ പ്രാബല്യത്തില്‍ വരുന്ന തിയതി, വിസ നിരക്ക്, കാലാവധി, അപേക്ഷാ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. യൂറോപ്യന്‍ യൂണിയന്റെ ‘ഷെങ്കന്‍ വിസ’ മാതൃകയില്‍ നടപ്പിലാക്കുന്ന സംവിധാനം വഴി ഒരു വിസ ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് എല്ലാ ജിസിസി രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കും. ഗള്‍ഫ് മേഖലയെ ഒറ്റ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനും രാജ്യങ്ങള്‍ തമ്മിലുള്ള വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനും പുതിയ വിസ സംവിധാനം സഹായകമാകും. വിദേശ സഞ്ചാരികള്‍ക്ക് ഓരോ രാജ്യത്തേക്കും വെവ്വേറെ വിസയ്ക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാകും. ആറ് രാജ്യങ്ങളുടെയും അതിര്‍ത്തി, സുരക്ഷാ ശൃംഖലകളെയും ഇമിഗ്രേഷന്‍ ഡാറ്റാബേസുകളെയും തത്സമയം ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
2023 നവംബറില്‍ മസ്കറ്റില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത വിസയ്ക്ക് പ്രാഥമിക അംഗീകാരം നല്‍കിയത്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു