
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : യുഎഇ പൊതുമാപ്പ് വിഷയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയുമായി യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന് പ്രതിനിധികള്‍ നകൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ക്ക് സഹായം ലഭ്യമാകുന്ന തരത്തില്‍ ആശ്വാസകരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് അറിയിച്ചു. പൊതുമാപ്പിന്റെ പ്രയോജനം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അസോസിയേഷന് വ്യക്തമാക്കി. തികച്ചും സൗജന്യമായി ഔട്ട്പാസ് നല്കുമ്പോള്, സാമ്പത്തികപ്രയാസം മൂലം ടിക്കറ്റ് എടുത്ത് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് അടക്കം സൗജന്യമായി നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം കോണ്‍സുലര്‍ ജനറലിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പിന്തുണ നല്‍കുമെന്ന് ഉറപ്പു നല്കി. ഇന്ത്യ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലുകള്‍ നടത്താമെന്നും അദ്ദേഹം അറിയിച്ചു.
കൂടിക്കാഴ്ചയില്‍ കോണ്‍സുലേറ്റ് പ്രതിനിധി ബ്രിജേന്ദര്‍ സിംഗ്, അസോസിയേഷന് പ്രതിനിധികളായ ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പൂക്കാട്, ജനറല്‍ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ഓര്‍ഗനൈസ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, ജോയിന്‍ സെക്രട്ടറി ബഷീര്‍ സൈദു, ജോയിന്‍ ട്രഷറര്‍ ഗഫൂര്‍ വെറുമ്പിന്ചാലില്, എക്സികുട്ടീവ് അംഗങ്ങള്‍ ആയ മൂസ തെക്കേക്കരയില്‍, സമില്‍ അമേരി തുടങ്ങിയവര്‍ പങ്കെടുത്തു.