ഷാര്‍ജയില്‍ വാച്ച് ആന്‍ഡ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് പ്രദര്‍ശനത്തിന് തുടക്കം

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യ-യുഎഇ ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് സൗദി കിരീടാവകാശിയെ അറിയിച്ചു. മുഹമ്മദ് ബിന്‍ സല്മാന് യുഎഇ പ്രസിഡന്റിനുള്ള ആശംസകളും അദ്ദേഹത്തിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ മേഖലകളും പ്രാദേശിക സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് റിയാദിലെത്തിയപ്പോള്‍ സൗദി പ്രതിരോധമന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്മാന് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. അദ്ദേഹം കൂടിക്കാഴ്ചയിലും പങ്കെടുത്തു.