ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

ഷാര്‍ജ: യുഎഇയില്‍ റീട്ടെയില്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎഇ-ഒമാന്‍ അതിര്‍ത്തിയുടെ സമീപമുള്ള കല്‍ബ വാട്ടര്‍ഫ്രണ്ട് മാളില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോര്‍ തുറന്നു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, ഈഗിള്‍ ഹില്‍സ് ഗ്രൂപ്പ് സിഎഫ്ഒ അമ്മര്‍ അല്ബര്സാഞ്ചി, കല്‍ബ ഇക്കോണമി വകുപ്പ് ഹെഡ് അമ്ന അല്‍ സാബി എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍ബ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഡോ. അഹമ്മദ് സയീദ് അല്‍ മസ്റൂയി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലബ്ബാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കല്‍ബ വാട്ടര്‍ഫ്രണ്ട് മാള്‍.
യുഎഇയില്‍ റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഷാര്‍ജയിലെ പുതിയ സ്റ്റോറെന്നും, ഉപഭോക്താകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. ജിസിസിയില്‍ മികച്ച പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം വ്യക്തമാക്കി. യുഎഇയിലെ 128 ആമത്തെ സ്റ്റോറാണ് കല്‍ബയിലേത്, 150 സ്റ്റോറുകള്‍ യുഎഇയില്‍ ഈ വര്‍ഷം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ബയിലെയും ഒമാന്‍ അതിര്‍ത്തിയുടെ സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് സുഗമമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. പഴം, പച്ചക്കറി, ദൈനംദിന ഉത്പന്നങ്ങള്‍, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ആക്സസറികള്‍ തുടങ്ങി വിപുലമായ ഉത്പന്നങ്ങളാണ് പുതിയ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാര്‍ക്കിങ്ങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
