ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരു ദണ്ഡ. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ നീരു സ്വര്‍ണം നേടി. ഏഷ്യന്‍ റെക്കോഡോടെയാണ് നീരു സ്വര്‍ണം വെടിവെച്ചിട്ടത്. ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണം. ആദ്യ സീരീസില്‍ അഞ്ച് പോയന്റ് നേടിയാണ് നീരു തുടങ്ങിയത്. മൂന്നാം സീരീസിലും നാലാം സീരീസിലും ആറാം സീരിസിലും അഞ്ച് പോയന്റ് നേടിയ നീരു ഒന്നാമതെത്തി. ചൈനയുടെ യുനോങ് സണ്‍ വെള്ളി നേടി. കുവൈത്തിന്റെ ഹാജര്‍ അബ്ദുള്‍മാലിക് വെങ്കലവും നേടി.
തായ്പേയുടെ വാന്‍-യു ലിയുവിന്റെ റെക്കോഡാണ് നീരു മറികടന്നത്. ലിയു 24 പോയന്റാണ് നേടിയിരുന്നത്. ഇത് മറികടന്ന നീരു ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡലും സ്വന്തമാക്കി. നേരത്തേ വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. നീരു ധണ്ഡ, ആഷിമ അഹ്ലാവത്, മനീഷ് കീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി. ചൈന സ്വര്‍ണ്ണവും കുവൈറ്റ് വെങ്കലവും നേടി.