സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

റിയാദ്: സൗദി അറേബ്യക്കെതിരെയുള്ള ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് ഫോണില്‍ ചര്‍ച്ച നടത്തി. കാനഡ, ജര്‍മ്മനി, സ്പെയിന് എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയത്.
നാറ്റോ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധ മേഖലയിലെ സഹകരണവും പ്രാദേശിക-അന്തര്‍ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും വിലയിരുത്തി. ഉഭയകക്ഷി താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശിക തലത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായും സഖ്യകക്ഷികളുമായും ഉള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചര്‍ച്ചകളില്‍ ധാരണയായി.
സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ കാനഡ നാഷണല്‍ ഡിഫന്‍സ് മന്ത്രി ഡേവിഡ് മക്ഗിന്റി, ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്, സ്പാനിഷ് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് എന്നിവര്‍ അപലപിച്ചു.