സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

റിയാദ്: സിറിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുസേവന പദ്ധതികള്‍ക്കുമായി 403 മില്യണ്‍ ഡോളറിലധികം തുക അനുവദിച്ച് സൗദി ഡെവലപ്മെന്റ് ഫണ്ട് (എസ്എഫ്ഡി). സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുടെയും സാന്നിധ്യത്തില്‍ സൗദി ഡെവലപ്മെന്റ് ഫണ്ട് സിഇഒ സുല്‍ത്താന്‍ അല്‍-മാര്ഷദും സിറിയന്‍ ധനകാര്യ മന്ത്രി മുഹമ്മദ് യസിര്‍ ബാര്ണിയുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ഊര്‍ജം, ആരോഗ്യം, ഭവനം, കുടിവെള്ളം, പൊതുമരാമത്ത്, സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയ വിവിധ മേഖലകളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
അലെപ്പോ താപവൈദ്യുത നിലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി ഡോളര്‍, 25 സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനായി 10.5 കോടി ഡോളര്‍, 10,000 ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ 6 കോടി ഡോളര്‍ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള സിറിയയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് സൗദി നല്‍കുന്നത്. നേരത്തെ 2025 സെപ്റ്റംബറിലും സിറിയയിലെ ക്രൂഡ് ഓയില്‍ വിതരണത്തിനും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സഹായത്തിനുമായി സൗദി അറേബ്യ ഗ്രാന്‍ഡുകള്‍ നല്‍കിയിരുന്നു.