യുഎഇയില്‍ 4 ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും

ഷാര്‍ജ: ഷാര്‍ജ ഉള്‍പ്പെടെ യുഎഇയിലെ വിവിധ എമിറേറ്റ്സുകളില്‍ അസാധാരണമായ ഗന്ധം അനുഭവപ്പെട്ട സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ്. ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്നും നിലവിലെ സാഹചര്യം പൂര്‍ണ്ണ സുരക്ഷിതമാണെന്നും ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ വ്യക്തമാക്കി.
തിങ്കളാഴ്ചയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസാധാരണ ഗന്ധം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. തുടര്‍ന്ന് ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച അനുഭവപ്പെട്ട ഗന്ധം പിന്നീട് അപ്രത്യക്ഷമായെങ്കിലും, മുന്‍കരുതലിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടരുന്നുണ്ട്. യാതൊരുവിധ അപകടസാധ്യതകളും ഇല്ലെന്ന് ഉറപ്പുവരുത്താനായി ഔദ്യോഗിക സംഘങ്ങള്‍ രംഗത്തുണ്ട്.
ഈ പ്രശ്നം ഷാര്‍ജയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും യുഎഇയിലെ മറ്റ് എമിറേറ്റുകളെയും ഇത് ബാധിച്ചിട്ടുണ്ടെന്നും ബിന്‍ ആമിര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും കൃത്യമായ കാരണങ്ങളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.