സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

മസ്കത്ത്: ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ ‘എം.ടി. എല്‍ ഗയ’ യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി. ഒരാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 13നാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണെന്നും, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒമാന്‍ അധികൃതരുമായി ഏകോപനം നടത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തുന്നതില്‍ പിന്തുണ നല്കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യ നന്ദി അറിയിച്ചു.
മേഖലയിലെ സംഘര്‍ഷം അടിയന്തരമായി കുറയ്ക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. പ്രാദേശിക സമാധാനം ഉറപ്പാക്കാന്‍ സംഭാഷണവും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകള്‍, നാവികര്‍, സാധാരണക്കാര്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പനാമയുടെ പതാകക്ക് കീഴില്‍ സഞ്ചരിച്ചിരുന്ന ടാങ്കറാണ് എല്‍ ഗയയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മധ്യപൂര്‍വദേശത്ത്, പ്രത്യേകിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കില്‍, ഇന്ത്യന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലുകള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം യമന്‍ തീരത്തുള്ള ചെങ്കടലില്‍ ഇന്ത്യന്‍ പതാകയുള്ള എം.എസ്.വി. ഫൈസ് നൂര്‍ ഒലിയ മുങ്ങിയിരുന്നു. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യന്‍ പൗരന്മാരെയും അന്ന് രക്ഷപ്പെടുത്തിയിരുന്നു.