യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടാല്‍ കനത്ത തിരിച്ചടി: മുന്നറിയിപ്പുമായി ഹൂതികള്‍

ദുബൈ: ഈ ആഴ്ചയില്‍ ദുബൈ ഉള്‍പ്പെടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും കനത്ത മഴയ്ക്കും കാഴ്ചപരിധി കുറയ്ക്കുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ രൂപപ്പെടുന്ന മഴമേഘങ്ങള്‍ ദുബൈയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. ശക്തമായ കാറ്റ് വീശിയടിക്കുന്നതോടെ റോഡുകളില്‍ പൊടിപടലങ്ങള്‍ ഉയരാനും കാഴ്ചപരിധി ഗണ്യമായി കുറയാനും സാധ്യതയുണ്ട്. മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും പിന്നാലെ ചിലയിടങ്ങളില്‍ താപനില കുറയാനും തണുപ്പേറിയ അന്തരീക്ഷം അനുഭവപ്പെടാനും സാധ്യതയുണ്ട്.
കുറഞ്ഞ കാഴ്ചപരിധിയും നനഞ്ഞ റോഡുകളും അപകടങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. കനത്ത മഴ പെയ്യുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ താഴ്വരകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണം.