യുഎന്‍ പൊതുസഭയില്‍ ഇറാന് യുദ്ധം പ്രധാന ചര്‍ച്ചയാവും; ട്രംപും ഖത്തര്‍ അമീറും ഇന്ന് പ്രസംഗിക്കും

അബുദാബി: യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട നല്കി രാജ്യം ശരത്കാലത്തിലേക്ക് കടക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയോടെ ഔദ്യോഗികമായി ശരത്കാലം ആരംഭിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ രാജ്യത്ത് ചൂട് ഗണ്യമായി കുറയുകയും കാലാവസ്ഥ കൂടുതല്‍ ആശ്വാസകരമാവുകയും ചെയ്യും.
സെപ്റ്റംബര്‍ 23-ന് രാവും പകലും തുല്യ ദൈര്‍ഘ്യമുള്ളതായിരിക്കും (12 മണിക്കൂര്‍ വീതം). തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കുറയുകയും രാത്രിയുടെ ദൈര്‍ഘ്യം കൂടുകയും ചെയ്യും. ശരത്കാലത്ത് പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. എന്നാല്‍ മരുഭൂമി പ്രദേശങ്ങളില്‍ രാത്രികാല താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴേക്ക് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 24-ന് പുലര്‍ച്ചെ ‘സുഹൈല്‍’ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ തന്നെ കനത്ത ചൂടിന്റെ തീവ്രത കുറഞ്ഞുതുടങ്ങിയിരുന്നു. ഇത് ശരത്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യ സൂചനയായിരുന്നു. കാലാവസ്ഥ കൂടുതല്‍ അനുകൂലമാകുന്നതോടെ വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കും. ശരത്കാലത്തിന് ശേഷം രാജ്യം തണുപ്പുകാലത്തിലേക്ക് വഴിമാറും.