കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിപുലീകരിക്കും

അബുദാബി: തടവിലായ ഈജിപ്ഷ്യന്‍ കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഹ്മാന് യൂസഫ് അല്‍ ഖറദാവിയ്ക്ക് മാപ്പ് നല്കി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. കഴിഞ്ഞ മാസം അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയുടെ സൈബര്‍ ക്രൈം ബെഞ്ച് അദ്ദേഹത്തിന് 10 വര്‍ഷത്തെ തടവും 200,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് ഖറദാവിക്കെതിരായ കുറ്റങ്ങള്‍ ശരിവെച്ചുകൊണ്ട് ശിക്ഷ വിധിച്ചത്.
പൊതുസുരക്ഷ തകര്‍ക്കാനും അതിനായി പ്രകോപനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റാരോപണമാണ് അബ്ദുല്‍ റഹ്മാന് അല്‍ ഖറദാവി നേരിടുന്നത്. ലബനനില്‍ നിന്നാണ് ഖറദാവിയെ യുഎഇയില്‍ എത്തിച്ചത്. യുഎഇയുടെ ആവശ്യപ്രകാരമാണ് ലബനീസ് അധികൃതര്‍ 2025 ജനുവരിയില്‍ ഖറദാവിയെ കൈമാറിയത്.
ഈജിപ്ഷ്യന്‍ കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഖറദാവി പരേതനായ ഇസ്ലാമിക പണ്ഡിതന് യൂസഫ് അല്‍ ഖറദാവിയുടെ മകനാണ്. ഈജിപ്തിലെ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് ഖറദാവി രാഷ്ട്രീയ രംഗത്ത് സജീവമായത്. 2011ലെ ഈജിപ്ഷ്യന്‍ പ്രക്ഷോഭകാലത്ത് പ്രധാന ശബ്ദമായി. മുഹമ്മദ് എല്‍ബരാദിയുടെ രാഷ്ട്രീയ പ്രചാരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീട് 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ മുനീം അബുല്‍ ഫൊതൂഹിനെ പിന്തുണയ്ക്കുകയും ചെയ്തു.