യുഎഇ ഭരണാധികാരികള്‍ ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: 2026-27 അധ്യയന വര്‍ഷത്തിലെ ഒക്ടോബര്‍ മിഡ്ടേം അവധിയുടെ തീയതികള്‍ ചില ദുബൈ സ്വകാര്യ സ്കൂളുകള്‍ തിരുത്തി. പ്രത്യേകിച്ച് ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്കൂളുകളാണ് രക്ഷിതാക്കള്‍ക്ക് പുതിയ തീയതികള്‍ അറിയിച്ചത്. പുതിയ ഷെഡ്യൂള്‍ പ്രകാരം അവധി ഒക്ടോബര്‍ 12 മുതല്‍ 16 വരെയായിരിക്കും. ക്ലാസുകള്‍ പുനരാരംഭിക്കുന്നത് ഒക്ടോബര്‍ 19. നേരത്തെ പ്രഖ്യാപിച്ചിരുന്നത് ഒക്ടോബര്‍ 19 മുതല്‍ 23 വരെ ആയിരുന്നു. എന്നാല്‍ ഇത് പുതിയതായി പ്രഖ്യാപിച്ച തീയതികളല്ല. 2026 ഫെബ്രുവരിയില്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 2026-2029 കാലയളവിലേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നു. അത് പ്രകാരം ഈ വര്‍ഷത്തെ ഒക്ടോബര്‍ മിഡ്ടേം അവധി ഒക്ടോബര്‍ 12മുതല്‍ 16 വരെയാണ്.
ദുബൈയിലെ കെഎച്ച്ഡിഎ വ്യക്തമാക്കിയതനുസരിച്ച്, ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച ഏകീകൃത അക്കാദമിക് കലണ്ടര്‍ പാലിക്കണം. സ്കൂളുകള്‍ അവരുടെ അക്കാദമിക് കലണ്ടര്‍ അതനുസരിച്ച് ക്രമീകരിക്കുകയും രക്ഷിതാക്കളെയും സ്കൂള്‍ സമൂഹത്തെയും വ്യക്തമായി അറിയിക്കുകയും വേണം. ഇന്ത്യന്‍, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ വ്യത്യസ്ത കരിക്കുലങ്ങള്‍ പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ഈ ഏകീകൃത കലണ്ടര്‍ ബാധകമല്ല. ഇത്തരം സ്കൂളുകളുടെ അധ്യയന വര്‍ഷവും ടേം ബ്രേക്കുകളും വ്യത്യസ്തമായിരിക്കാം.