യുഎഇ ഭരണാധികാരികള്‍ ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: ഡിസംബര്‍ 2ന് നടക്കുന്ന 55-ാം യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ താമസക്കാര്‍ക്ക് തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാന്‍ അവസരം. രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി സംഘടിപ്പിക്കുന്ന പ്രത്യേക കമ്മ്യൂണിറ്റി വര്ക്ക്ഷോപ്പുകളിലൂടെയാണ് ജനങ്ങളുടെ കഥകളും ഓര്‍മകളും ആശയങ്ങളും ശേഖരിക്കുന്നത്. ഇത് ഈ വര്‍ഷത്തെ ദേശീയദിനാഘോഷങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി ഉപയോഗിക്കും. എല്ലാ എമിറേറ്റുകളിലും പതിനഞ്ച് ദിവസങ്ങളിലായി 8 വര്‍ക്ക്ഷോപ്പുകള്‍ നടക്കും. ഫുജൈറ: സെപ്റ്റംബര്‍ 10-11, റാസ് അല്‍ ഖൈമ: സെപ്റ്റംബര്‍ 12, ഷാര്‍ജ: സെപ്റ്റംബര്‍ 13, അജ്മാന്: സെപ്റ്റംബര്‍ 14, ഉമ്മുല്‍ ഖുവൈന്‍: സെപ്റ്റംബര്‍ 15, ദുബൈ: സെപ്റ്റംബര്‍ 18-19, അല്‍ ഐന്‍: സെപ്റ്റംബര്‍ 20-21, അബുദാബി: സെപ്റ്റംബര്‍ 23-24.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈദുല്‍ ഇത്തിഹാദ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ 8 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ലഭിച്ച അപേക്ഷകള്‍ കമ്മിറ്റി പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഈദ് അല്‍ ഇത്തിഹാദ് ടീം നേരിട്ട് ബന്ധപ്പെടും. സീറ്റുകള്‍ പരിമിതമായതിനാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ സംഘാടകര്‍ നിര്‍ദേശിച്ചു. നമ്മുടെ ആഘോഷത്തില്‍ നമ്മുടെ സമൂഹത്തിനും പങ്കുണ്ടാകണമെന്ന് 55ാം ഈദ് അല്‍ ഇത്തിഹാദിന്റെ സ്ട്രാറ്റജിക് ആന്റ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ഈസ അല്‍ സുബൂസി പറഞ്ഞു. ‘ഈദ് അല്‍ ഇത്തിഹാദ് നാമെല്ലാവരും പങ്കിടുന്ന ആഘോഷമാണ്. അതിനാല്‍ അത് എങ്ങനെ ആഘോഷിക്കണമെന്ന് രൂപപ്പെടുത്തുന്നതിലും നമ്മുടെ സമൂഹങ്ങള്‍ക്ക് പങ്കുണ്ടാകണം. ആശയങ്ങള്‍ പങ്കുവെക്കാനും സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പരസ്പരം കേള്‍ക്കാനും വര്‍ക്ക്ഷോപ്പുകള്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ താമസക്കാരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ ദേശീയദിനാഘോഷങ്ങളെ കൂടുതല്‍ ജനകീയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് bit.ly/JoinEE55 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം.