സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

ലണ്ടന്‍: സൗദി അറേബ്യയ്ക്കെതിരെ ഹൂതികളുടെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, സൗദിയെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ യുദ്ധവിമാനങ്ങള്‍ പ്രതിരോധ ദൗത്യങ്ങള്‍ക്കായി വിന്യസിക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് പുറത്തുവന്നത്.
ഇറാന് പിന്തുണയുള്ള ഹൂതികളുടെ വ്യോമാക്രമണങ്ങളില്‍ നിന്ന് സൗദി നഗരങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും പ്രതിരോധിക്കാന്‍ ആര്‍എഎഫ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒരു അറ്റ്ലസ് എ400എം ട്രാന്‍സ്പോര്‍ട്ട് വിമാനവും സൈനിക ഉപദേശകരെയും ബ്രിട്ടന് ലഭ്യമാക്കും. സംഭവത്തില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതുതായി ഉണ്ടായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയ്ക്ക് കൂടുതല്‍ പ്രതിരോധ സൈനിക സഹായങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടന് വ്യക്തമാക്കിയിരുന്നു. അന്ന് ആര്‍എഎഫ് വോയേജര്‍ എയര്‍-ടു-എയര്‍ റീഫ്യൂലിംഗ് വിമാനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ യുദ്ധവിമാനങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.