
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഗസ്സ: ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ട് ഗാസ മുനമ്പിലെ 250,000 പലസ്തീനികളെ ഇസ്രായേല്‍ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചതായി പലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി അറിയിച്ചു. ആഗസ്റ്റിലെ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ്പ്രകാരം ഏകദേശം 250,000 ആളുകളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചു. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനിടിലാണ് ഈ കുടിയൊഴിപ്പിക്കല്‍. കടുത്ത വേനല്ചൂടിനിടയില് കുടുംബങ്ങള്‍ പലായനം ചെയ്യുന്നത് തുടരുന്നതിനാല്‍ ഗാസ നിവാസികള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കലിന്റെ കടുത്ത ദുരിതത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കി.