സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

വാഷിങ്ടണ്‍: സൗദി സേനയ്ക്ക് ഇന്റലിജന്‍സ് സഹായം നല്‍കുന്നത് വര്‍ധിപ്പിക്കുമെന്ന് യുഎസ്. ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്കെതിരെ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് തീരുമാനിച്ചത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സൗദി ശക്തമായ സുരക്ഷാ സഖ്യം നിലനിര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനും ആസൂത്രണ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനുമായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
യെമനില്‍ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതിന് പിന്നാലെ സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സഖ്യ സേനയ്ക്കെതിരെ ഹൂതികള്‍ പോരാട്ടം ശക്തമാക്കി. സൗദി അറേബ്യയ്ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ച ഹൂതികള്‍ ചെങ്കടലിലൂടെ നീങ്ങുന്ന സൗദി കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെക്കയ്ക്കു നേരയും ഹൂതികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു. എന്നാല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്ന് സൗദി സേന അറിയിച്ചു. ഇറാന്-യുഎസ് യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ആഴ്ച ഹൂതികള്‍ യെമന്റെ ചെങ്കടല്‍ തീരത്തിന്റെയും ബാബ് അല്‍-മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുത്തു. ഇതോടെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതവും ഭീഷണിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ ഇന്ധന വിതരണ പൈപ്പുകള്‍ക്ക് നേരെയും ഹൂതികള്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടന്നു. അതിനിടെ, വിഷയത്തില്‍ ഇടപെടരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.