
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
ഷാര്‍ജ: ‘ക്ഷേമ വര്‍ഷം, സ്നേഹ സ്പര്‍ശം’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി വാര്‍ഷികാഘോഷം സമാപിച്ചു. നിസാര്‍ തളങ്കര പ്രസിഡന്റും ശ്രീപ്രകാശ് പുറയത്ത് ജനറല്‍ സെക്രട്ടറിയും ഷാജി ജോണ്‍ ട്രഷററുമായ ഭരണസമിതി ചുമതലയേറ്റ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര് എത്തി. ചടങ്ങില്‍ ഡെമോക്രാറ്റിക് മുന്നണി ചെയര്മാന് ഹാശിം നൂഞ്ഞേരി അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ബിഗ്സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
അംഗങ്ങളുടെ ക്ഷേമ പദ്ധതികള്‍,പൊതു മാപ്പില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍,വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പരിഷ്കാരങ്ങള്‍,വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നതും ഭാവി പദ്ധതികള്‍ പങ്കുവക്കുന്നതുമായിരുന്നു പ്രദര്‍ശനം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിത്യസ്ത പരിപാടികള്‍ ആകര്‍ഷണീയമായി. നാടന്‍ പാട്ട്,സിനിമാറ്റിക് ഡാന്‍സ് കോല്‍ക്കളി,മാപ്പിളപ്പാട്ട്,സ്പാനിഷ് നൃത്തം,ഗ്രൂപ്പ് ഡാന്‍സ് എന്നിവയും അരങ്ങേറി. ഡെമോക്രാറ്റിക് മുന്നണി ജനറല്‍ കണ്‍വീനര്‍ രാജേഷ് നിട്ടൂര്‍ സ്വാഗതം പറഞ്ഞു. ബിജു ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീപ്രകാശ് പുറയത്ത്,ഷാജി ജോണ്‍,വര്‍ക്കി പ്രസംഗിച്ചു. റെജി മോഹന്‍ നന്ദി പറഞ്ഞു.