6G-യിലേക്ക് ചുവടുവെച്ച് യുഎഇ; അപ്ലോഡിംഗ് വേഗത മൂന്നിരട്ടിയാവും

ദുബൈ: ഒക്ടോബര്‍ 16,17 തീയതികള്‍ പന്തളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന പത്തനംതിട്ട ജില്ലാ ഗ്ലോബല്‍ കെഎംസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ആഹ്വാനം ചെയ്തു. സോഷ്യല്‍ മീഡിയ ക്യാമ്പയിന് അടക്കമുള്ള പ്രചാരണ പ്രവര്‍ത്തങ്ങള്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. മര്‍ഹൂം ഹാജി എ സഫറുള്ള ഖാന് നഗറില്‍ (നാനാക്ക് ഓഡിറ്റോറിയം പന്തളം) നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഫിഷറീസ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, പി. കെ ഫിറോസ് എംഎല്‍എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശ്യാo സുന്ദര്‍ തുടങ്ങിയ നേതാക്കള്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ യോഗത്തില്‍ റിയാസ് സലിം മക്കാര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് പുളിക്കല്‍, താഹിര്‍ താഹകുട്ടി, ഹബീബ് റഹ്മാന്, അല്‍ത്താഫ് മുഹമ്മദ്, ഹസ്ബില്‍ ഹസ്സന് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എസ് ഷാന്‍ സ്വാഗതവും ഫിറോഷ് ഖാന് നന്ദിയും പറഞ്ഞു.



