നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഷാര്‍ജ: കാല്‍പ്പന്ത് ലോകത്തെ അത്യപൂര്‍വ്വമായ അമ്പത് കഥകളുടെ സമാഹാരം ’50 ഫുട്ബോള്‍ കഥകള്‍’ പ്രകാശിതമായി. ചന്ദ്രിക പത്രാധിപരും പ്രമുഖ സ്പോര്‍ട്സ് എഡിറ്ററുമായ കമാല്‍ വരദൂര്‍ രചിച്ച പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ റീജന്‍സി ഗ്രൂപ്പ് തലവന്‍ ഷംസുദ്ദീന് ബിന്‍ മൊഹിയുദ്ദിന്‍ ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കരക്ക് നല്കി പ്രകാശനം ചെയ്തു. ലോക എന്‍ഡൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോള്‍ പ്രൊമോട്ടര്‍ ഷരീഫ് ചിറക്കല്‍, ലിപി അക്ബര്‍, മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിന്റു പി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരന് കമാല്‍ വരദൂര്‍ മറുപടി പ്രസംഗം നടത്തി.


