ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡും, മതപരിവര്‍ത്തന നിരോധന നിയമവും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ‘ലാന്‍ഡ് ജിഹാദ്’, ‘ലൗ ജിഹാദ്’, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയ്ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെ, അനധികൃത നുഴഞ്ഞുകയറ്റം സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതിര്‍ത്തി ജില്ലകളില്‍ ഹോള്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിച്ച് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ നുഴഞ്ഞുകയറ്റക്കാരല്ലെന്നും, സി.എ.എ പ്രകാരം അവര്‍ക്ക് പൗരത്വം നല്‍കുമെന്നും അധികാരി പറഞ്ഞു. ബംഗാളിന്റെ സാംസ്കാരിക പൈതൃകവും ദേശീയ സ്വഭാവവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേമാതരത്തെ ദേശസ്നേഹത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ച അദ്ദേഹം, ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചതായും അറിയിച്ചു. കൂടാതെ, അടിയന്തരാവസ്ഥയെ എതിര്‍ത്തവരെ ആദരിക്കാന്‍ ഓഗസ്റ്റ് 9-ന് പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.