ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ഷാനവാസ് പുളിക്കല്‍
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ അവധിക്കാലം അടുത്തതോടെ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്. കുടുംബങ്ങളായി യാത്ര ചെയ്യുന്ന പ്രവാസി മലയാളികളെയാണ് നിരക്ക് വര്‍ധന ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാത്താവളങ്ങളിലേക്കുള്ള പോലെ തന്നെ മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ അയല്‍ സംസ്ഥാങ്ങളിലെ എയര്‍പോര്‍ട്ട് കളിലേക്കും സ്ഥിതി വ്യത്യസ്തമല്ല. മിക്ക റൂട്ടുകളിലും നിരക്ക് 1,400 ദിര്‍ഹം മുതല്‍ 9,200 ദിര്‍ഹം (ഏകദേശം 36,000 രൂപ മുതല്‍ രണ്ടര ലക്ഷത്തോളം രൂപ) വരെയാണ് നിരക്ക്. പല പ്രവാസി കുടുംബങ്ങളും സ്കൂള്‍ അവധി കണക്കാക്കി നേരത്തെ തന്നെ ടിക്കറ്റ് എടുത്തു ഉയര്‍ന്ന നിരക്കില്‍ നിന്ന് ഒരു പരിധി വരെ രക്ഷപെട്ടിട്ടുണ്ട്. ടിക്കറ്റ് നിരക്കില്‍ നിന്ന് രക്ഷതേടി നോര്‍ത്ത് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങി ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴിയും, കൂടാതെ ട്രെയിന്‍ ബുക്ക് ചെയ്തും യാത്ര ചെയ്യുന്നവരും കുറവല്ല. അതോടൊപ്പം ഈ സ്ഥലങ്ങളില്‍ ഒന്ന് രണ്ടു ദിവസം ചിലവഴിച്ചു നാട്ടിലേക്കു പോകുന്നവരുമുണ്ട്. ഓഗസ്റ്റ് പകുതിയോടെ നാട്ടില്‍ നിന്ന് തിരിച്ചുള്ള നിരക്കിലും വന്‍ വര്‍ധനയുണ്ട്. ജൂലൈ 30 ന് കൊച്ചിയില്‍ നിന്ന് അബുദാബിക്ക് 22,315 രൂപ ആണെകില്‍ ഓഗസ്റ്റ് 30 നു ഇതേ സെക്ടറില്‍ യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് 53,258 രൂപ നല്‍കണം. കൊച്ചിയില്‍ നിന്ന് മസ്ക്കത്തിലേക്ക് 70,588 രൂപയാണ് ഓഗസ്റ്റ് 30 ന്റെ നിരക്ക്. വരും ദിവസങ്ങളില്‍ ബുക്കിങ് വര്‍ധിക്കുന്നതോടെ നിരക്ക് ഇനിയും കൂടുവാനാണ് സാധ്യത. സീസണ് കാലത്തെ അമിതമായ വിമാന യാത്രാ നിരക്ക് കുറക്കണമെന്ന പ്രവാസി മലയാളികളുടെ മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ജനപ്രതിനിധികളും ഇതില്‍ വേണ്ട ചര്‍ച്ചകള്‍ നടത്തി ശാശ്വത പരിഹാരം കൈകൊള്ളണമെന്നാണ് പ്രവാസി സംഘടനകളുടെ ശക്തമായ ആവശ്യം. ഇതിനായി പല സംഘടനകളും ഡല്‍ഹിയിലെത്തി മന്ത്രിമാരെയും എംപി മാരെയും കണ്ടു ചര്‍ച്ചകള്‍ നടത്തിയിരുന്നെകിലും ഗള്‍ഫ്-കേരള സെക്ടറിലെ ഈ പ്രശ്നത്തിന് യാതൊരു നടപടിയും ഇതുവരെ ആയിട്ടില്ല.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു