ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ 1, 2026 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു.
നേരത്തെ ജൂണ്‍ 26 മുതല്‍ ജൂണ്‍ 30 വരെ മാത്രമായിരുന്നു സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ ഭരണപരമായ കാരണങ്ങളാല്‍ ഇത് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. ഈ കാലയളവില്‍
അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാകും.
ഇതില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്, മറ്റ് അത്യാവശ്യ കോണ്‍സുലര്‍ സേവനങ്ങള്‍ ഉള്‍പ്പെടും.
ജൂലൈ 2 മുതല്‍ സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് എംബസി വ്യക്തമാക്കി.
യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് Alhind Tours and Travel LLC ഏറ്റെടുക്കുന്നതിനാലാണ് ഈ ഇടക്കാല ക്രമീകരണം. ഇതോടെ മുന്‍ സേവനദാതാക്കളായ BLS International (പാസ്പോര്‍ട്ട്/വിസ)യും SGIVS Global (അറ്റസ്റ്റേഷന്)യും ജൂണ്‍ 25-ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല.
അടിയന്തര
സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്:
ടോള്‍-ഫ്രീ: 800 INDIA (800 46342)
വാട്ട്സ്ആപ്പ്: +971 54 309 0571
ഇമെയില്‍: pbsk.dubai@mea.gov.in
ബന്ധപ്പെടാം.
കൂടുതല്‍ അറിയിപ്പുകള്‍ക്കായി ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു