ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തില്‍ യുഎഇ നാല് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. യുഎഇയിലുടനീളമുള്ള എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളിലും രാജ്യത്തെ എംബസികളിലും നയതന്ത്ര ദൗത്യങ്ങളിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ജൂലൈ 12 ഞായറാഴ്ച മുതല്‍ ജൂലൈ 15 ബുധനാഴ്ച അവസാനം വരെ യുഎഇയിലുടനീളമുള്ള എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളിലും, വിദേശത്തുള്ള രാജ്യത്തിന്റെ എംബസികളിലും നയതന്ത്ര ദൗത്യങ്ങളിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചു.
അല്‍ താനി കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ശൈഖ് ഹമദിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും പ്രസിഡന്‍ഷ്യല്‍ കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു.
കുവൈത്തിലും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നിര്‍ദ്ദേശപ്രകാരം, അന്തരിച്ച ശൈഖ് ഹമദിന്റെ ആദരസൂചകമായി ഞായറാഴ്ച മുതല്‍ രാജ്യമെമ്പാടുമുള്ളതും വിദേശത്തുള്ള കുവൈത്ത് എംബസികളിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഖത്തറില്‍ ജൂലൈ 13 തിങ്കളാഴ്ച മുതല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയിലെ ജോലികള്‍ നിര്‍ത്തിവയ്ക്കും, ജൂലൈ 19 ഞായറാഴ്ച ജീവനക്കാര്‍ തിരിച്ചെത്തും. ശൈഖ് ഹമദിന്റെ മൃതദേഹം ഞായറാഴ്ച ഇമാം മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ലുസൈലില്‍ ഖബറടക്കി.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു