സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: ഇതിഹാസ ഗായിക എസ്. ജാനകിയുടെ വിയോഗത്തില്‍ അക്കാഫ് ഇവെന്റ്സ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു. ജാനകിയമ്മയുടെ ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ച് അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങള്‍ അവരുടെ അനശ്വര ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അക്കാഫ് ചീഫ് പട്രോണ്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. അക്കാഫ് ചെയര്മാന് ശാഹുല്‍ ഹമീദ്, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ്, യുഎഇയിലെ ഗായിക ഹര്‍ഷ ചന്ദ്രന്, കള്‍ച്ചറല്‍ കണ്‍വീനര്‍ വി.സി. മനോജ്, അസിസ്റ്റന്റ് ചീഫ് കോര്‍ഡിനേറ്റര്‍ സനീഷ് കുമാര്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സത്താര്‍, മ്യൂസിക് ക്ലബ് സെക്രട്ടറി ശെഫി അഹമ്മദ്, പുഷ്പ മഹേഷ്, ബിജു കൃഷ്ണന്, ആനി കാര്‍ത്തിക്, ജോണ്‍ കെ ബേബി, ഷാഫി അഷറഫ് എന്നിവര്‍ ജാനകിയമ്മയുടെ സംഗീത സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു. അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങളായ ശ്രീകല, സജയ്, അനൂപ് നായര്‍, സന്‍സാ, സജീഷ, ഉദയന്‍, രേഖ നായര്‍, സഹീദ, പുഷ്പന് എന്നിവര്‍ എസ്. ജാനകിയുടെ പ്രശസ്ത ഗാനങ്ങള്‍ ആലപിച്ചു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതം പറഞ്ഞു.