ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന് നല്കിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. നിലവിലെ സേവനദാതാക്കളെ തുടരാന്‍ അനുവദിക്കാമെന്നും പുതിയ ടെന്‍ഡര്‍ വിളിക്കാനും കോടതി നിര്‍ദേശിച്ചു. യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ നടത്തുന്നതിനായാണ് ഇന്ത്യന്‍ എംബസി നല്കിയ കരാറില്‍ അല്‍ഹിന്ദിനെ തെരഞ്ഞെടുത്തിരുന്നത്. ജൂലൈ 1 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ (ICAC) പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. ഇതിനായി അല്‍ഹിന്ദ് കമ്പനി പുതിയ ഓഫീസുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, ഈ ടെന്‍ഡറിനെതിരായ കരാറില്‍ പങ്കെടുത്തവര്‍ കോടതിയില്‍ കേസിന് പോയതിനെതുടര്‍ന്ന് ഉദ്ഘാടനം നീണ്ടുപോയി. അതേ തുടര്‍ന്ന് ജൂലൈ 1 മുതല്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നേരിട്ടാണ് പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കിവരുന്നത്.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു