ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ചെന്നൈ: ലഹരിയുടെ അടിവേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടന്നുവരുന്ന ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് ‘ ദൗത്യത്തിന് കരുത്തുപകരാന്‍ തമിഴ്നാട് സര്‍ക്കാരിന്റെയും പിന്തുണ. ഇതിന്റെ ഭാഗമായി, ചെന്നൈയിലെ ഓഫീസില്‍ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ‘ഓപ്പറേഷന് തൂഫാന്’ ദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ വിജയ് അഭിനന്ദിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു.
ഓപ്പറേഷന് തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ച മുഖ്യമന്ത്രി ജോസഫ് വിജയ്, ലഹരി മാഫിയക്കെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരും പൊലീസും കേരളത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി. ഈ പോരാട്ടത്തിന്റെ ഭാഗമായി കേരളതമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും, ലഹരി മാഫിയകളെ തടയുന്നതിനായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കാനും ധാരണയായി. തമിഴ്നാട്ടിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ പൂര്‍ണ പിന്തുണയും അഭിനന്ദനവും ആഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിച്ചു. തകഴിയുടെ ‘കയര്‍’ നോവലിന്റെ തമിഴ് പതിപ്പ് മുഖ്യമന്ത്രി ജോസഫ് വിജയിക്ക് സമ്മാനിച്ചു. ‘ഓപ്പറേഷന് തൂഫാന്’ ദൗത്യവുമായി സഹകരിക്കാന്‍ വിജയ് ഉടന്‍ തന്നെ കേരളത്തില്‍ എത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടിയില്‍ ആദ്യത്തെ ‘തൂഫാന് വാരിയര്‍’ ആയ മോഹന്‍ലാലിനൊപ്പം വിജയും പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി.ഡി സതീശനും പരിപാടിയില്‍ പങ്കെടുക്കും. ലഹരിമുക്തമായ ഒരു നാളേയ്ക്കായി സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറം യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.