ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: യുഎഇയുടെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആരംഭിച്ച ഇത്തിഹാദ് ട്രെയിനിന് ദുബൈയില്‍ സ്റ്റേഷന് ഒരുങ്ങി. സെപ്റ്റംബര്‍ 30ന് പ്രവര്‍ത്തന സജ്ജമാവും. ദുബൈ സ്റ്റേഷന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപമായതിനാല് റോഡ് മാര്‍ഗവും എളുപ്പത്തില്‍ എത്തിച്ചേരാനാകും. ഈ സ്റ്റേഷന് ഷാര്‍ജയിലെ അല്‍ ദൈദ് സ്റ്റേഷനോടൊപ്പം ഒരേ ദിവസം ഉദ്ഘാടനം ചെയ്യും. പുതിയ ഇത്തിഹാദ് റെയില്‍ സ്റ്റേഷനും നിലവിലുള്ള ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനും തമ്മില്‍ ഏകദേശം നാല് മിനിറ്റ് മാത്രമാണ് ദൂരം. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കാന്‍ ഇപ്പോള്‍ നടപ്പാലം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് ട്രെയിനില്‍ നിന്ന് നേരിട്ട് മെട്രോയിലേക്ക് എളുപ്പത്തില്‍ മാറിക്കയറാന്‍ കഴിയും. ഇത് ദുബൈയിലെ പ്രധാന പൊതുഗതാഗത കൈമാറ്റ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തല്‍. ദുബൈ സ്റ്റേഷന് തുറക്കുന്നതോടെ ദുബൈ മെട്രോയുമായി നേരിട്ടുള്ള ബന്ധം, പൊതുബസ് സര്‍വീസുകള്‍, ടാക്സി സേവനങ്ങള്‍ എന്നിവ സംയോജിപ്പിച്ച് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കും. ഗ്രീന്‍ കമ്മ്യൂണിറ്റി, അല്‍ ഫുര്‍ജാന്‍, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ദുബൈ പ്രൊഡക്ഷന്‍ സിറ്റി, എക്സ്പോ സിറ്റി ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാവും. മാത്രമല്ല, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഷനിലേക്ക് ഏകദേശം 30 മിനിറ്റ് മാത്രം യാത്ര ചെയ്താല്‍ മതിയാവും. ദുബൈ സ്റ്റേഷന്, യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ നീളമുള്ള ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമാണ്. അല്‍ സില, അല്‍ റുവൈസ്, അല്‍ മിര്‍ഫ, അബുദാബി, ദുബൈ, ഷാര്‍ജ, അല്‍ ദൈദ്, ഫുജൈറ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു