ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ കോണ്‍സുലാര്‍ സേവനം സംബന്ധിച്ചുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങളിലെ കോണ്‍സുലാര്‍ സേവന ടെന്‍ഡര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കേസ് അടിയന്തരമായി പരാമര്‍ശിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. കോണ്‍സുലര്‍ സേവനങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നതിനുള്ള ടെന്‍ഡര്‍ നടപടിയില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന് നല്കിയ ടെന്‍ഡര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.



